1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി

1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി l farmer owned jaguar car

1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കിയാണ് സന്തോഷം പങ്കുവച്ചത്. സുരേഷ് പോക്ലേ എന്ന കര്‍ഷകനാണ് 1.34 കോടി രൂപയുടെ ജാഗ്വര്‍ എസ്ജെയാണ് സ്വന്തമാക്കിയത്. ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ സന്തോഷം ഗംഭീരമായി തന്നെ ആഘോഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതിനാലാണ് സ്വര്‍ണം പൂശിയ പേട വിതരണം ചെയ്തതെന്ന് സുരേഷ് പോക്കലേയുടെ മകന്‍ ദീപക് പറയുന്നു. കിലോയ്ക്ക് 7000 രൂപ വില വരുന്ന മധുരം മൂന്നു കിലോയാണ് വിതരണം ചെയ്തത്. ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വര്‍ണം പൂശിയ പേട ഇവര്‍ നല്‍കി.

Read More

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികൾ അടയ്ക്കുന്നത് ദിനചര്യയാക്കിയ ഒരു അച്ഛൻ

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികൾ അടയ്ക്കുന്നത് ദിനചര്യയാക്കിയ ഒരു അച്ഛൻ l Makante ormmakkayi roadile kuzhikal adaykkunna achan

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികൾ അടയ്ക്കുന്നത് ദിനചര്യയാക്കിയ ഒരു അച്ഛൻ മുംബൈ: മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി റോഡിലെ കുഴികളടക്കുന്നത് ദിനചര്യയാക്കിയിരിക്കുകയാണ് ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരൻ. 2015 ജൂലൈയിലാണ് മകനായ 16 വയസ്സുള്ള പ്രകാശ് അപകടത്തില്‍ മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ റോഡിലെ കുഴിയായിരുന്നു അപകടത്തിന് കാരണമായിരുന്നത്. അന്നുമുതലാണ് റോഡിലെ കുഴികള്‍ ഇല്ലാതാക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്യണമെന്ന് ദദറാവോ തീരുമാനിച്ചത്. 600 കുഴികളാണ് മുന്ന് വര്‍ഷം കൊണ്ട് മുംബൈ നഗരത്തില്‍ അദ്ദേഹം അടച്ചത്. മണലും കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന അവശിഷ്ടങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. തന്റെ മകനെപ്പോലെ ഇനി ആരും മരിക്കാനിടയാകരുതെന്ന ആഗ്രഹം കൊണ്ടാണ് താന്‍ ഈ പ്രവൃത്തി ചെയ്യുന്നതെന്ന് നാല്‍പത്തി രണ്ടുകാരനായ ബില്‍ഹോര വ്യക്തമാക്കി. മഴക്കാലത്ത് മുംബൈയിലെ റോഡുകളില്‍ അപകടം സര്‍വ്വ സാധാരണമാണ്. കുഴികളില്‍ വെള്ളം കയറുന്നതോടെ അവ തിരിച്ചറിയുക അസാധ്യമാകും. 27,000 ത്തിലധികം വലിയ കുഴികള്‍…

Read More

അറസ്റ്റ് അനാവശ്യമായിരുന്നു; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

അറസ്റ്റ് അനാവശ്യമായിരുന്നു; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി l Nambi narayanan case supreme court judgement

അറസ്റ്റ് അനാവശ്യമായിരുന്നു; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. തന്നെ കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ നിര്‍ണായകമാണ് ഇന്നത്തെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം അപമാനിക്കലാണെന്നാണു സിബി മാത്യൂസ് അടക്കം ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി റിട്ടയേര്‍ഡ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അന്വേഷിക്കും.…

Read More

ഒരു കുടുംബത്തെ മുഴുവൻ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത് പിഞ്ചുകുഞ്ഞ്

ഒരു കുടുംബത്തെ മുഴുവൻ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത് പിഞ്ചുകുഞ്ഞ് l urul pottalil ninnum rakshichathu pinchu kunju

ഒരു കുടുംബത്തെ മുഴുവൻ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത് പിഞ്ചുകുഞ്ഞ് ഒരു കുടുംബത്തെ മുഴുവൻ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത് പിഞ്ചുകുഞ്ഞിന് പെട്ടെന്നുണ്ടായ പനി; സംഭവമിങ്ങനെ… ചേലച്ചുവട് ചോലിക്കരയില്‍ തോമസിനേയും കുടുംബത്തെയും ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത്…

Read More

അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു

അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു l ramesh kumar facebook post viral

അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു…ഈ പോസ്റ്റ്‌ വായിക്കാതെ പോകരുത്…. അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു ഫോട്ടോയിലോക്കെ നീയും ഉണ്ട് എന്നുപറഞ്ഞു ഒരുതരത്തിൽ സമാധാനപ്പെടുത്തി വച്ചേക്കുവാ …. മകന്റെ പിറന്നാളിന് സ്നേഹസമ്മാനമൊരുക്കി ഒരു അച്ഛൻ; കണ്ണ് നനയ്ക്കുന്ന ഒരു കുറിപ്പ്. ഫേസ്ബുക്കിലിട്ട പോസ്റ്റുകളിലും വാർത്തകളിലും അച്ഛനുമമ്മയും മാത്രമേയുള്ളു താനില്ല എന്ന് പറഞ്ഞ് വിഷമിച്ച മകന് പിറന്നാൾ സമ്മാനവുമായി ഒരു അച്ഛൻ. മകന്റെ മനസ്സിനെ വേദനിപ്പിക്കാതിരിക്കാനായി ആ ചിത്രങ്ങളിൽ അവൻ അമ്മയുടെ വയറ്റിലാണുള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം. വായനക്കാരുടെ കണ്ണ് നനയിക്കുന്ന ഒരു കുറിപ്പ് വായിക്കാം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; പ്രിയമുള്ളവരേ, ഇന്ന് നമ്മുടെ കിച്ചൂന്റെ അഞ്ചാംപിറന്നാളാണ്‌ എന്നത്തേയുംപോലെ കുഞ്ഞിക്കേക്കും, കുഞ്ഞിപ്പായസവുമായി വലിയ ആഘോഷം.എന്റെ പിറന്നാൾ ഫോട്ടോയിൽ കുമ്മനടിച്ചവനാ..പകരം ഞാൻ നിന്റെ പിറന്നാളിന് കാണിച്ചുതരാടാ എന്നുപറഞ്ഞതാ …പക്ഷേ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന്റെ…

Read More

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം l Playback singer vaikam vijayalakshmi marriage malayalam film

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം സ്വതസിദ്ധമായ ആലാപനശൈലി കൊണ്ട് സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററും മിമിക്രി കലാകാരനുമായ അനൂപാണ് വരൻ. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. വിജയലക്ഷ്മിയെപ്പോലെതന്നെ സംഗീതം ഏറെ ഇഷ്ട്ടപ്പെടുന്നയാളാണ് അനൂപും. ഇദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. സംഗീതമാണ് തങ്ങളെ കൂട്ടിയിണക്കിയതെന്ന് ഇരുവരും പറയുന്നു.സ്റ്റാർ സിംഗറിലൂടെ വന്ന് മലയാളികളുടെ ഹൃദയം കവർന്ന വൈക്കം വിജയലക്ഷ്മി 5 മണിക്കൂർ തുടർച്ചയായി ഗായത്രിവീണ മീട്ടി ഗിന്നസ്ബുക്കിൽ ഇടം നേടിയിട്ടുണ്ട്. കഴിവും ദൈവാനുഗ്രഹവും ആവോളമുള്ള ഈ കലാകാരി വൈകല്യങ്ങളെ മറികടന്ന് ചലച്ചിത്രഗാനരംഗത്തേക്ക് ചുവടുറപ്പിച്ചത് 2013 ൽ റീലീസായ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനം പാടിക്കൊണ്ടാണ്. പിന്നീടങ്ങോട്ട് വിജയക്ഷ്മി ആലപിച്ച ഗാനങ്ങളത്രയും ഹിറ്റുകളായിരുന്നു. സെല്ലുലോയിഡിലെ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ ജൂറി…

Read More

‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക് ‘; ചാക്ക് ചുമന്നയാളെ കണ്ട് കൂടെ നിന്നവര്‍ ശരിക്കും ഞെട്ടി

‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക് ‘; ചാക്ക് ചുമന്നയാളെ കണ്ട് കൂടെ നിന്നവര്‍ ശരിക്കും ഞെട്ടി l Dadra haveli collector kannan gopinath on relief work

‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക് ‘; ചാക്ക് ചുമന്നയാളെ കണ്ട് കൂടെ നിന്നവര്‍ ശരിക്കും ഞെട്ടി കാക്കനാട്: ‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക് ‘ എന്നു പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ ചാക്ക് കെട്ട് ചുമലില്‍ താങ്ങി അയാള്‍ അകത്തേക്ക് പോയി. എന്നാൽ ആ ആൾ കളക്ടറാണെന്നറിഞ്ഞപ്പോള്‍ കൂടെ നിന്നവർ ശരിക്കും ഞെട്ടി. ഒരു മടിയും കൂടാതെ എല്ലാ ജോലിയും ചെയ്യാന്‍ തയ്യാറായി സെപ്റ്റംബര്‍ ഒന്നു മുതല്‍ കണ്ണന്‍ ഗോപിനാഥ് കെബിപിഎസ് പ്രസ്സിലുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്ന കാക്കനാട് കെ ബി പി എസ് പ്രസ്സില്‍ വന്ന ലോറികളില്‍ ഒന്നില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്ന സമയത്ത് അടുത്ത് നിന്ന സ്ത്രീ ആരാണെന്ന് പറഞ്ഞപ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് എല്ലാം അമ്പരപ്പായിരുന്നു. സ്വന്തം നാട്ടിലെ ദുരിത ബാധിതരെ…

Read More

അഭിമാനപൂർവം മകൾക്ക് സല്യൂട്ടടിച്ച് അച്ഛൻ; സാക്ഷിയായി പോലീസ് സേന

അഭിമാനപൂർവം മകൾക്ക് സല്യൂട്ടടിച്ച് അച്ഛൻ; സാക്ഷിയായി പോലീസ് സേന l dcp father salutes ips daughter

അഭിമാനപൂർവം മകൾക്ക് സല്യൂട്ടടിച്ച് അച്ഛൻ; സാക്ഷിയായി പോലീസ് സേന മക്കൾ തങ്ങളെക്കാളും ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. അതിനായി എന്ത് ത്യാഗവും സഹിക്കുന്നവരാണ്. പോലീസ് സർവീസിൽ തന്നെക്കാൾ ഉയർന്ന റാങ്കിലെത്തിയ സ്വന്തം മകളെ അഭിമാനപൂർവം സല്യൂട്ട് ചെയ്ത് ഒരച്ഛൻ. സല്യൂട്ട് സ്വീകരിച്ച് അച്ഛനാണ് തന്റെ പ്രചോദനം എന്ന് പറഞ്ഞുകൊണ്ട് ഒരു മകളും. ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും ? സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നു തള്ളുന്നത് തുടരുകയാണ്… കഴിഞ്ഞ ദിവസം നടന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ പൊതുസമ്മേളനത്തിനിടെയാണ് കൗതുകകരമായ ഈ സംഭവം നടന്നത്. ഡെപ്യൂട്ടി കമ്മീഷണറായ ഉമാ മഹേശ്വര ശര്‍മ ജില്ലാ പോലീസ് സൂപ്രണ്ടായ മകൾ സിന്ധു ശർമ്മയെ ആണ് സല്യൂട്ട് ചെയ്തത്. ഒരച്ഛൻ മകൾക്ക് നൽകിയ വലിയൊരു ആദരവ് തന്നെയായിരുന്നു പരസ്യമായ ആ സല്യൂട്ടടി.…

Read More

കൂട്ടുകാരുടെ മുന്നില്‍ സൈക്കളില്‍ ചെത്തി സ്കൂളില്‍ പോകാനിരുന്ന ആര്യന്‍ ; പക്ഷേ…

കൂട്ടുകാരുടെ മുന്നില്‍ സൈക്കളില്‍ ചെത്തി സ്കൂളില്‍ പോകാനിരുന്ന ആര്യന്‍ ; പക്ഷേ... l collector kanan arya ethiyathu swantham kudukkayumaayi l Latest Malayalam Film News l l Rashtrabhmi

കൂട്ടുകാരുടെ മുന്നില്‍ സൈക്കളില്‍ ചെത്തി സ്കൂളില്‍ പോകാനിരുന്ന ആര്യന്‍ ; പക്ഷേ… സൈക്കിളില്‍ പറക്കാനായിരുന്നു കോടന്നൂര്‍ കുറുമ്പായിലെ ആര്യന് മോഹം. അതിനാണ് പണകുടുക്കയില്‍ ചില്ലിത്തുട്ടുകള്‍ സ്വരൂപീച്ചത്. പക്ഷേ പ്രളയം സമപ്രായക്കാരെയും സഹജീവികളെയും സങ്കടത്തിലാഴ്ത്തിയത് ടെലിവിഷനിലും പത്രത്തിലും കണ്ടപ്പോള്‍ ആര്യന്‍റെ മനസ്സലിഞ്ഞു. തന്‍റെ മോഹകുടുക്ക ദുരിതാശ്വാസത്തിനായി നല്‍കാന്‍ ആ കുഞ്ഞ് തീരുമാനിച്ചു. അമ്മാടം സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സുക്കാരാനായ ആര്യന്‍ ക്ലാസ്സ് ടീച്ചര്‍ ജിന്‍സിയോടാണീ കാര്യം ആദ്യം പറഞ്ഞത്. തുടര്‍ന്ന് ആര്യന്‍റെ ആഗ്രഹം ഹെഡ്മാസ്റ്ററോടും പി ടി എ അധികൃതരേയും അറിയിച്ചതോടെ ജില്ലാ കളക്ടര്‍ ടി വി അനുപമയെ നേരിട്ടേല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ കളക്ടറുടെ ചേമ്പറിലെത്തിയെ ആര്യന്‍ തന്‍റെ മോഹകുടുക്ക ജില്ലാ കളക്ടര്‍ ടി വി അനുപമയെ ഏല്‍പ്പിച്ചു. മാതാപിതാക്കളായ സുനിത പ്രദീപ്, ഹെഡ്മാസ്റ്റര്‍ സ്റ്റെയിനി ചാക്കോ, പി ടി എ പ്രസിഡണ്ട് ബിജു…

Read More

ദുരിതാശ്വാസ ക്യാമ്പിൽ മോഷണശ്രമം: രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ദുരിതാശ്വാസ ക്യാമ്പിൽ മോഷണശ്രമം: രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ പനമരം: വയനാട് ജില്ലയിലെ പനമരത്തെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വസ്ത്രങ്ങളും ക്ലീനിംഗ് സാധനങ്ങളും കടത്താന്‍ ശ്രമിച്ച രണ്ട് റവന്യു ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. പനമരം സെപ്ഷ്യല്‍ വില്ലേജ് ഓഫീസറായ എം.പി ദിനേശന്‍ വില്ലേജ് അസിസ്റ്റന്റ് സിനിഷ് എന്നിവരാണ് അറസ്റ്റിലായത്. രാത്രി രണ്ടുമണിയോടെയാണ് ഇരുവരും സ്വകാര്യ വാഹനത്തില്‍ ഹൈസ്‌കൂളിലെ ക്യാമ്പിലെത്തി സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് ക്യാമ്പിലുള്ളവര്‍ തടഞ്ഞുവെച്ച്‌ തഹസില്‍ദാരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് തഹസില്‍ദാരുടെ പരാതിയില്‍ പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.സംഭവത്തെ തുടര്‍ന്ന് മറ്റു ക്യാമ്പുകളിലെ സാധനസാമഗ്രികളുടെ പട്ടിക തയാറാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

Read More