ഇത് ഉപയോഗിച്ചാല്‍ വെള്ളം ഖരരൂപത്തിലാക്കാം; ചൂല് കൊണ്ട് അടിച്ചുവാരിക്കളയുകയും ചെയ്യാം

ഇത് ഉപയോഗിച്ചാല്‍ വെള്ളം ഖരരൂപത്തിലാക്കാം; ചൂല് കൊണ്ട് അടിച്ചുവാരിക്കളയുകയും ചെയ്യാം പ്രളയദുരന്തത്തില്‍ നിന്നും കരകയറിയ കേരളം ഇനി പ്രധാന വെല്ലുവിളി നേരിടുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളാണ്. വളരെ എളുപ്പത്തില്‍ വീട്ടില്‍ നിന്നും വെള്ളം കളയാനുള്ള മാര്‍ഗമാണ് സോഡിയം പോളി അക്രിലേറ്റിന്റെ ഉപയോഗം. വളരെ ചെലവ് കുറഞ്ഞതും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതുമായ വിദ്യയാണിത്. സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വെള്ളം പരല്‍ രൂപത്തില്‍ കട്ടകള്‍ ആയി മാറും. ഇത് ചൂലുകൊണ്ടു അടിച്ചുവാരിക്കളയാം. ഇതിൽ അല്‍പ്പം അയോഡിന്‍ ചേര്‍ത്താല്‍ തിരിച്ചു വെള്ളം ആവുകയും ചെയ്യും. സോഡിയം പോളി അക്രിലേറ്റിന് അതിന്റെ അളവിന്റെ1000 ഇരട്ടി വരെ വെള്ളത്തെ വലിച്ചെടുക്കാന്‍ ഉള്ള കഴിവുണ്ട്. വീടിന്റെ തറ ഉണക്കിയെടുക്കാന്‍ ഇത്രയും എളുപ്പമായ മറ്റൊന്നില്ല. ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് കിട്ടുന്ന എല്ലാ കടകളിലും ലഭിക്കും. കിലോ 105 രൂപ മുതല്‍…

Read More

വീടിന്റെ രണ്ടാം നില വരെ വെള്ളം കയറി ; കലാഭവന്‍ മണിയുടെ കുടുംബം ടെറസ്സില്‍ കുടുങ്ങിയത് 3 ദിവസം

വീടിന്റെ രണ്ടാം നില വരെ വെള്ളം കയറി ; കലാഭവന്‍ മണിയുടെ കുടുംബം ടെറസ്സില്‍ കുടുങ്ങിയത് 3 ദിവസം l kerala floods effected kalabhavan mani's family l Rashtrabhumi

വീടിന്റെ രണ്ടാം നില വരെ വെള്ളം കയറി ; കലാഭവന്‍ മണിയുടെ കുടുംബം ടെറസ്സില്‍ കുടുങ്ങിയത് 3 ദിവസം : കലാഭവന്‍ മണിയുടെ ഭാര്യ പ്രളയക്കെടുതിയില്‍ ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിക്കഴിയുകയായിരുന്നു നടന്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകളും. മൂന്ന് ദിവസമാണ് ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിച്ച് കൂട്ടിയത്. ഒടുവില്‍ ബോട്ടിലെത്തിയാണ് രക്ഷിച്ചതെന്നും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലവരോടും നന്ദി പറയുന്നുവെന്നും കലാഭവന്‍ മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും പറഞ്ഞു. പ്രളയത്തിന്റെ അനുഭവത്തെ കുറിച്ച് നിമ്മി പറഞ്ഞതിങ്ങനെ… ആദ്യ ദിവസം റോഡില്‍ ഒട്ടുംതന്നെ വെള്ളം കയറിയിട്ടില്ലായിരുന്നു. മാത്രമല്ല ഇത്രയും വലിയ ദുരന്തം വരുമെന്ന് ചിന്തിച്ചില്ല. രാത്രിയായപ്പോള്‍ വീട്ടിനുള്ളിലേയ്ക്ക് വെള്ളം കയറാന്‍ തുടങ്ങി. കയ്യില്‍ കിട്ടിയ അത്യാവശ്യ സാധനങ്ങളുമായി ഞങ്ങള്‍ എല്ലാവരും മുകളിലത്തെ നിലയിലേയ്ക്ക് കയറി. വെള്ളമൊന്നും എടുക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. വെള്ളവും ഭക്ഷണവും ഇല്ലാതെ മൂന്നുദിവസം…

Read More

മല്ലികാ സുകുമാരന്‍ ചെമ്പിൽ ഇരുന്നുപോയ ചിത്രത്തിന് പിന്നിലെ കഥ ഇതാണ്

മല്ലികാ സുകുമാരന്‍ ചെമ്പിൽ ഇരുന്നുപോയ ചിത്രത്തിന് പിന്നിലെ കഥ ഇതാണ് l mallika sukumaran chembil rakshapetta kadha l Rashtrabhumi

മല്ലികാ സുകുമാരന്‍ ചെമ്പിൽ ഇരുന്നുപോയ ചിത്രത്തിന് പിന്നിലെ കഥ ഇതാണ് കൊച്ചി: പ്രളയക്കെടുതിയുടെ ചിത്രങ്ങൾക്കൊപ്പം ഒരു ചിത്രമായിരുന്നു നടന്മാരായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയും നടിയുമായ മല്ലിക സുകുമാരനെ ചെമ്പിലിരുത്തി വെള്ളത്തിലൂടെ കൊണ്ട് പോകുന്ന ചിത്രവും വളരെ ശ്രദ്ധേയമായിരുന്നു. വെള്ളപ്പൊക്കത്തില്‍ വീട് മുങ്ങിപ്പോയതിനെ തുടര്‍ന്ന് മല്ലികയെ രക്ഷപ്പെടുത്തുന്നു എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. എന്നാൽ സത്യകഥ ഇതല്ല. നടന്ന സംഭവത്തെ കുറിച്ച് മല്ലിക വെളിപ്പെടുത്തിയതിങ്ങനെ… എല്ലാവരും ക്ഷമിക്കണം. അമേരിക്ക മുതലുള്ള സ്ഥലങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി എഴുതി കൈ വേദനിക്കുന്നു. ഞങ്ങളുടെ വീട്ടില്‍ വെള്ളം കയറിയത് ഈ വെള്ളമല്ല. റോഡിലൊക്കെ നിറച്ചും വെള്ളമായിരുന്നു. വീടിന്റെ പോര്‍ട്ടിക്കോ വരെ വെള്ളമെത്തിയിരുന്നു. റോഡില്‍ നിന്ന് കുറച്ച് പൊങ്ങിയാണ് വീടിരിക്കുന്നത്. വീടിന് അകത്ത് മീനുളള ഒരു വാട്ടര്‍ ബോഡിയുണ്ട്. ഓണത്തിന് മക്കളും കൊച്ചുമക്കളും വരുമെന്ന് പറഞ്ഞപ്പോള്‍ അതിലെ വെള്ളം വറ്റിച്ച് കഴുകിയിട്ടിരുന്നു. അതിന്റെ…

Read More

കര്‍ണ്ണാടകത്തിലും മഴക്കെടുതി ; കുടകിൽ വൻ നാശം

കര്‍ണ്ണാടകത്തിലും മഴക്കെടുതി ; കുടകിൽ വൻ നാശം മടിക്കേരി: കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കുടകിലും മഴ നാശം വിതച്ചു. കനത്ത മണ്ണിടിച്ചിലാണ് കുടകിന്റെ ചില പ്രദേശങ്ങളിലുണ്ടായത്. റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. 4500ലധികം പേരെ സൈന്യവും ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചു. 41 ക്യാമ്പുകളാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. പലയിടത്തായി ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. കുടകില്‍ എട്ട് പേരാണ് മഴക്കെടുതിയില്‍ മരിച്ചതെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഓഫീസ് പ്രതികരിച്ചു. പല ക്യാമ്പുകളിലും ആളുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ക്യാമ്പിലേക്ക് സഹായങ്ങളെത്തിക്കമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. വസ്ത്രം, മഴക്കോട്ടുകള്‍, അടുക്കള പാത്രങ്ങള്‍ എന്നിവയാണ് വേണ്ടതെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലെത്തിയെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 123 കിലോമീറ്റര്‍ ദൂരത്തില്‍ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് നിര്‍ത്തിവച്ചിരുന്ന കുടക് വഴി കേരളത്തിലേക്കുള്ള സര്‍വീസ് കര്‍ണാടക ആര്‍ടിസി ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്.

Read More

ദുരന്തമായി മന്ത്രി ; ദുരിതാശ്വാസ പ്രത്യേക ചുമതലയുള്ള മന്ത്രി രാജു ജര്‍മ്മനിയില്‍ നിന്നും തിരിച്ചെത്തി

ദുരന്തമായി മന്ത്രി ; ദുരിതാശ്വാസ പ്രത്യേക ചുമതലയുള്ള മന്ത്രി രാജു ജര്‍മ്മനിയില്‍ നിന്നും തിരിച്ചെത്തി l duranthamaayi manthry k raju l Rashtrabhumi

ദുരന്തമായി മന്ത്രി ; ദുരിതാശ്വാസ പ്രത്യേക ചുമതലയുള്ള മന്ത്രി രാജു ജര്‍മ്മനിയില്‍ നിന്നും തിരിച്ചെത്തി തിരുവനന്തപുരം: കേരളം ദുരന്തത്തിന്റെ നാളുകളിലൂടെ കടന്നു പോയപ്പോൾ അതിനെയൊക്കെ നിസ്സാരമായി കണ്ടു കൊണ്ട് മന്ത്രി കെ രാജു ജര്‍മനിയിലേക്ക് യാത്ര പോയത് ഈ ദിവസങ്ങളിൽ ഭരണതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ കേന്ദ്ര നേതൃത്വവും സിപിഐ സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി ചെയ്ത കാര്യം കടന്നുപോയെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. അതേസമയം ശാസന മതിയെന്ന നിലപാടിലാണ് സിപിഐ. കോട്ടയത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കെ പാര്‍ട്ടിയെ പോലും അറിയിക്കാതെയാണ് മന്ത്രി ജര്‍മനിയിലേക്ക് പറന്നത്. ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി ഓഗസ്റ്റ് 16ന് ജര്‍മനിയിലേക്ക് പോയത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു. ഇതിനിടെയായിരുന്നു രാജുവിന്റെ വിദേശ യാത്ര. കടന്നുപോകുന്നത്. നാട്ടുകാരും സൈന്യവും സര്‍ക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്.…

Read More

മെട്രോ നഗരത്തിലൂടെ ഓഫീസിലേക്ക് കുതിര സവാരിയുമായി യുവ എഞ്ചിനീയര്‍

മെട്രോ നഗരത്തിലൂടെ ഓഫീസിലേക്ക് കുതിര സവാരിയുമായി യുവ എഞ്ചിനീയര്‍ ബംഗളുരു : ഒഫീസിലേക്ക് നഗരത്തിലൂടെ കുതിരപുറത്തേറി യാത്രചെയ്ത് യുവ എഞ്ചിനീയര്‍. ബംഗളുരുവിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രൂപേഷ്‌കുമാറാണ് കഴിഞ്ഞ ദിവസം ഓഫീസിലേക്ക് കുതിരപുറത്തേറി ഓഫീസില്‍ എത്തിയത്. ഗതാഗത സ്തംഭനത്തിനെതിരെ വ്യത്യസ്ത ബോധവത്ക്കരണ രീതി സ്വീകരിക്കുകയായിരുന്നു യുവാവ്.‍ തിരക്കേറിയ സമയത്ത് കുരുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു വെള്ള കുതിരയുടെ പുറത്തേറി സഞ്ചരിക്കുന്ന രൂപേഷിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലായിരിക്കുന്നത്.ഗതാഗതക്കുരുക്കില്‍ കുടുങ്ങി മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയില്‍ സഹികെട്ടാണ് ബോധവത്കരണമെന്നോണം രൂപേഷ് കുതിരപ്പുറത്ത് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. ജോലിയുടെ അവസാന ദിവസമാണ് രൂപേഷ് വ്യത്യസ്ത ആശയം നടപ്പിലാക്കിയത്. എട്ട് വര്‍ഷമായി ബംഗളുരുവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന രൂപേഷ് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനായാണ് ജോലി അവസാനിപ്പിക്കുന്നത്. അതിനു മുന്നോടിയായാണ് അവസാന പ്രവൃത്തിദിവസം ഗതാഗതസ്തംഭനത്തിനെതിരെ ബോധവത്ക്കരണം നടത്തിയത്. ഓഫീസിലേക്കുള്ള വേഷത്തില്‍…

Read More

കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ദ്ധിക്കുന്നു; ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കൂടിയെന്ന് പഠന റിപ്പോര്‍ട്ട്

കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ദ്ധിക്കുന്നു; ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കൂടിയെന്ന് പഠന റിപ്പോര്‍ട്ട് എറണാകുളം: കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ചുവടെ. രണ്ടുമാസത്തെ അവധിക്കാലം കുട്ടികള്‍ ജങ്ക് ഫുഡ് കേന്ദ്രങ്ങളില്‍ മാതാപിക്കാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളുടെ ഭക്ഷണ ശീലം സംബന്ധിച്ച് നടത്തിയ പഠനത്തില്‍ കൂടുതല്‍ പേരും ജങ്ക് ഫുഡ് ഭക്ഷണങ്ങളോട് അമിത താത്പര്യം കാട്ടുന്നതായി സര്‍വ്വേകളില്‍ വ്യക്തമായി. മദ്യത്തിന്‍റെയും മറ്റ് ലഹരിവസ്തുക്കളുടെയും അമിത ഉപയോഗം യുവാക്കളെയും മധ്യവയസ്കരെയും നിത്യരോഗികളാക്കുമ്പോള്‍ മൂന്നുമുതല്‍ 15 വയസിനിടയിലുള്ള കുട്ടികളെ മാനസികമായും ശാരീരികമായും നശിപ്പിക്കാന്‍ ജങ്ക് ഫുഡുകളുടെ ഉപയോഗം വഴിവെക്കുമെന്ന് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ 10…

Read More

ജഡ്ജിയുടെ തീരുമാനമാനത്തിന് മുന്നില്‍ കോര്‍പ്പറേഷന്‍ മുട്ടുമടക്കി ; മുഴുവന്‍ മാലിന്യവും നീക്കം ചെയ്തു

ജഡ്ജിയുടെ തീരുമാനമാനത്തിന് മുന്നില്‍ കോര്‍പ്പറേഷന്‍ മുട്ടുമടക്കി ; മുഴുവന്‍ മാലിന്യവും നീക്കം ചെയ്തു എറണാകുളം: എറണാകുളം ബ്രോഡ്വേയില്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി സബ് ജഡ്ജി. ദിവസങ്ങള്‍ പഴക്കമുള്ള ചീഞ്ഞ് ദുര്‍ഗ്ഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരം നിക്കം ചെയ്യാത്തതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും കോര്‍പറേഷന്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പല തവണ വ്യാപാരികള്‍ പരാതിയുമായി ചെന്നെങ്കിലും അവഗണന മാത്രമായിരുന്നു ഫലം.പരിശോധനക്ക് എത്തിയ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ.എം ബഷീര്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക്താക്കിത് നല്‍കിയതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ മുട്ടുമടക്കി. മാലിന്യം നീക്കം ചെയ്യാതെ മാര്‍ക്കറ്റ് വിട്ട് പോകില്ലെന്ന ജഡ്ജിയുടെ തീരുമാനമാനത്തെ തുടര്‍ന്നു ജെ.സി.ബി.യും ലോറികളുമായെത്തി കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷമാണ് സബ് ജഡ്ജി മാര്‍ക്കറ്റ് വിട്ട് പോയത്. മാലിന്യ സംസ്‌കരണത്തില്‍…

Read More

കവിത…..എന്‍റെ കേരളം

ശ്യാമ കേരകേദാരമരുളും സഹ്യസാനുക്കളാല്‍ ചാരുതയേകും തുമ്പപൂവിന്‍ മലരണി വിതറും പ്രക്യതി സുന്ദരിയാണെന്‍ കേരളം പ്രഭാതകിരണങ്ങള്‍ കനകാഭിഷേകമായി കളാരവങ്ങള്‍ ചിലമ്പൊലിയായി ആല്‍ത്തറകളും അമ്പലങ്ങളും ഭംഗിയെകി നില്ക്കുമെന്‍ കൊച്ചുകേരളം തെങ്ങിന്‍ തോപ്പും നെല്മണി പാടങ്ങളും- ഓണ നിലാവിന്‍ ചിങ്ങ കുളിര്‍ക്കാറ്റില്‍- വഞ്ചിപ്പാട്ടിന്‍ തുഴയെറിയും ഹരിത പുളകിതമാണെന്‍ കേരളം (ബിനിപ്രേംരാജ് )

Read More

ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക; വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ…

ഉത്തരേന്ത്യയിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ചില പ്രത്യേക സമുദായക്കാര്‍ക്കിടയില്‍ ഇപ്പോഴും ഈ രീതി നടന്നു വരുന്നുണ്ട് മലയാളിയുടെ, അവനെത്ര ദരിദ്രനോ ധനികനോ ആവട്ടെ സഹജമായ ശീലങ്ങളില്‍ ഒന്നാണ് പറമ്പിലൊരു വാഴത്തൈ നടുക എന്നുള്ളത്. വാഴയില്ലാത്ത ജീവിതം മലയാളിക്ക് ഓര്‍ക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. നമ്മുടെ ജീവിതത്തില്‍, ഭക്ഷണത്തില്‍ വാഴപ്പഴം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്. പഴത്തിന്റെ ഗുണ ഗണങ്ങള്‍ കണ്ടറിഞ്ഞ നമ്മുടെ പൂര്‍വികര്‍ വാസ്തവത്തില്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്. എന്നാല്‍ വാഴയും പുരുഷനും തമ്മില്‍ ഒരു പ്രശ്‌നമുണ്ട്. പുരുഷന്റെ ശത്രുവാണ് വാഴ. വാഴയുടെ വേരാണ് പുരുഷന്മാര്‍ക്ക് ദോഷമായി ഭവിക്കുന്നത്. പുരുഷന്‍മാരുടെ ലൈംഗിക ശേഷി കുറയ്ക്കുവാന്‍ ഈ വേരുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. പുരുഷ ഹോര്‍മോണുകളുടെ…

Read More