ഫാമിലി പ്ലാസ്റ്റിക്‌സിന് തീയിട്ടതുതന്നെ; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

ഫാമിലി പ്ലാസ്റ്റിക്‌സിന് തീയിട്ടതുതന്നെ; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍ തിരുവനന്തപുരം : മണ്‍വിളയിലുള്ള ഫാമിലി പ്ലാസ്റ്റിക്‌സില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് ഉറപ്പിച്ച് പോലീസ്. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്ത രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ്‌ സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. രണ്ടു ദിവസമായി തുടരുന്ന വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ശമ്പളം വര്‍ധിപ്പിച്ച് നല്‍കാത്തതും, ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ കുറച്ചതിലുമുള്ള ദേഷ്യത്തിലാണ് തീയിട്ടതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഇതില്‍ ഒരാള്‍ പ്രതികാരം ചെയ്യുമെന്ന തരത്തില്‍ സംസാരിച്ചതായും പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തീ പടര്‍ന്ന സ്ഥലത്ത് ഇവരോടൊപ്പം മുന്‍പ് സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ട രണ്ടു പേരെ കണ്ടതായും ചിലര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. അതേസമയം മതിയായ അനുമതിയില്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ…

Read More

അടിതെറ്റിയാൽ സ്‌പീക്കറും…അസം ഡപ്യൂട്ടി സ്പീക്കർ ആനപ്പുറത്തുനിന്ന് വീണു

അടിതെറ്റിയാൽ സ്‌പീക്കറും…അസം ഡപ്യൂട്ടി സ്പീക്കർ ആനപ്പുറത്തുനിന്ന് വീണു ഗുവാഹാട്ടി: അസം ‍ഡപ്യൂട്ടി സ്പീക്കർ കൃപാനാഥ് മല്ലയാണ് ഞായറാഴ്ച്ച സ്വീകരണത്തിനിടെ ആനപ്പുറത്ത് നിന്ന് വീണത്. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിൽ സ്വന്തം നിയോജക മണ്ഡലമായ രാത്ബാരിയിലെത്തിയതായിരുന്നു ബി.ജെ.പി നിയമസഭാ അംഗമായ മല്ല. സ്വീകരണത്തിന്റെ ഭാഗമായി അണികൾ ഒരുക്കിയ ഘോഷയാത്രയിൽ മല്ലയെ ആനപ്പുറത്തെഴുന്നെള്ളിക്കവെയാണ് അപകടമുണ്ടായത്. ആയിരങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുക്കാൻ തടിച്ചുകൂടിയത്. ആള്‍ക്കൂട്ടത്തെ കണ്ട് വരണ്ട ആന നടത്തം വേഗത്തിലാക്കി. ഇതോടെ അണികൾ ആനപ്പുറത്ത് കയറ്റിയിരുത്തിയ മല്ല ആനപ്പുറത്തു നിന്ന് പിടിവിട്ട് താഴേക്ക് വീണെങ്കിലും പരിക്കുകൂടാതെ രക്ഷപ്പെട്ടു.

Read More

അനഘയ്ക്കും അമിതക്കും ടെറസിട്ട വീട് : ലൈഫില്‍ ജീവിതം മാറി വിദ്യാര്‍ത്ഥിനികള്‍

അനഘയ്ക്കും അമിതക്കും ടെറസിട്ട വീട് : ലൈഫില്‍ ജീവിതം മാറി വിദ്യാര്‍ത്ഥിനികള്‍ l anagha and amitha got terace house life project Latest Kerala News

അനഘയ്ക്കും അമിതക്കും ടെറസിട്ട വീട്:ലൈഫില്‍ ജീവിതം മാറി വിദ്യാര്‍ത്ഥിനികള്‍ ആലുവ: അനഘയ്ക്കും അമിതക്കും ഇനി പുറത്തിരുന്നു പഠിക്കണ്ട. പുസ്തകങ്ങളില്‍ മഴയും വെയിലും ഏല്‍ക്കില്ല. ആസ്ബസ്‌റ്റോസ് ഷീറ്റിന്റെ അരക്ഷിതാവസ്ഥയില്‍നിന്നും ടെറസ് വീടിന്റെ സുരക്ഷിതത്വത്തില്‍ ഉറങ്ങാം. പുതിയ വീട്ടിലെ പുതിയ ലൈഫില്‍ സന്തോഷം വാനോളം. നെടുമ്പാശ്ശേരി പഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച ഗുണഭോക്താക്കളാണ് അമിതയും അനഘയും. പൊയ്ക്കാട്ടുശ്ശേരി പുക്കാട്ട് വീട്ടില്‍ മണിയുടെയും സിന്ധുവിന്റെയും മക്കള്‍. പഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ പെടുത്തി വീട് ലഭിച്ചത് തീര്‍ത്തും നിര്‍ധനനായ മണിക്കാണ്. ഓട്ടോറിക്ഷാ തൊഴിലാളിയായ മണിക്ക് ടെറസ് വീടെന്നത് സ്വപ്നം മാത്രമായിരുന്നു. തറവാട്ടില്‍ നിന്നും പുതിയ സ്ഥലത്തേക്ക് മാറുമ്പോള്‍ ആകെയുള്ളത് ആറ് സെന്റ് സ്ഥലം മാത്രം. അതില്‍ ആസ്ബസ്‌റ്റോസ് ഷീറ്റു മേഞ്ഞ ചെറിയ കൂര.വിദ്യാര്‍ത്ഥികളായ മക്കള്‍ പുറത്തിരുന്നാണ് പഠിച്ചിരുന്നത്. ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം വീട്ടിലെ ചിലവും മക്കളുടെ വിദ്യാഭ്യാസത്തിന്റെ ചെലവും കഴിയുമ്പോള്‍…

Read More

ചേർത്തലയിൽ കാണാതായ പത്താം ക്ളാസുകാരനും, 40 കാരി അദ്ധ്യാപികയും തമിഴ്നാട്ടിലെന്ന് സൂചന

ചേർത്തലയിൽ കാണാതായ പത്താം ക്ളാസുകാരനും, 40 കാരി അദ്ധ്യാപികയും തമിഴ്നാട്ടിലെന്ന് സൂചന ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും കേരളം വിട്ടതായി സൂചന. ഇവരെക്കുറിച്ച് ചില നിർണ്ണായകവിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന്, അന്വേഷണസംഘം തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തിവരികയാണ്. ചെന്നൈയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചേര്‍ത്തല സ്വദേശിനിയായ അധ്യാപിക വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അവസാനമായി മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷന്‍ കാണിച്ചത് പുന്നപ്രയിലാണ്. ഞായറാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥിയെയും കാണാതാവുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച്‌ ഓഫ് ആണെന്നുള്ളതും പോലീസിനെ കുഴക്കുന്നു.ഇവരുടെ ബന്ധുക്കളുടെ ഫോണുകൾ നിരീക്ഷണത്തിലാണ്. ഭർത്താവുമായി പിരിഞ്ഞു ജീവിക്കുന്ന നാല്പതുകാരിയായ അദ്ധ്യാപികയുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിൽ മുഹമ്മ എസ്.ഐ അജയ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘം മധുരയിലേക്ക് പോയിട്ടുണ്ട്. ചേര്‍ത്തല…

Read More

ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ തന്നെ ; ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ചത്തേക്ക് നീട്ടി

ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ തന്നെ ; ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ചത്തേക്ക് നീട്ടി l franco bail application next week l Latest Kerala News

ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ തന്നെ ; ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ചത്തേക്ക് നീട്ടി കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റിവച്ചു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ കന്യാസ്ത്രീയുടെ ബിഷപ്പിനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അടിസ്ഥാനരഹിതമാണെന്നും പ്രതിഭാഗം വാദിച്ചു. ഇരുവരും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കിയ പ്രതിഭാഗം പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസത്തെ ദൃശ്യങ്ങളാണതെന്നും അതിൽ കന്യാസ്ത്രീ വളരെ സാധാരണമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് അറസ്റ്റെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ജലന്തറില്‍ കൂടുതൽ അന്വേഷണം നടത്തണമെന്ന് പറഞ്ഞ പോലീസ്, സാക്ഷിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും അറിയിച്ചു.

Read More

തൃശൂർ കനാലില്‍ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം

തൃശൂർ കനാലില്‍ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം l dead body found thrissur

തൃശൂർ കനാലില്‍ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം തൃശൂർ: കനാലിൽ കത്തിക്കരിഞ്ഞ നിലയിലുള്ള സ്ത്രീശരീരം കണ്ടെത്തി. ആമ്പല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിന് സമീപമുള്ള കനാലിലാണ് കാലുകളിലൊഴികെ ശരീരത്തിൽ മുഴുവൻ പൊള്ളലേറ്റ നിലയിൽ മൃതശരീരം കണ്ടെത്തിയത്. പരിശോധയിൽ വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം(79) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല- സുപ്രീംകോടതി

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല- സുപ്രീംകോടതി l audultry law 497

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല; ഭർത്താവ് ഭാര്യയുടെ യജമാനല്ല; 497–ാം വകുപ്പ് റദാക്കി സുപ്രീംകോടതി ന്യൂഡൽഹി: വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് 497–ാം വകുപ്പ് റദാക്കികൊണ്ട് സുപ്രീംകോടതി പറഞ്ഞു. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സ്ത്രീയുടെ അധികാരി ഭർത്താവല്ലെന്നും എല്ലാ കാര്യങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണുള്ളതെന്നും വിവാഹേതരബന്ധത്തിൽ സമൂഹത്തിന്റെ ചൊല്പടിക്കൊത്ത് നടക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ജസ്റ്റിസ് ആർ‍.എഫ്. നരിമാൻ പറഞ്ഞു. 497–ാം വകുപ്പ് പ്രകാരം വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കെതിരെ മാത്രമേ കേസെടുക്കാൻ പറ്റുകയുള്ളു. എന്നാൽ ഇത് ഭരണഘടനാവിരുദ്ധമാണെന്നും, സ്ത്രീകൾക്ക് ഇക്കാര്യത്തിലും തുല്യത ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം എങ്ങിനെയാണ് സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമായി കാണാൻ കഴിയുകയെന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തമുണ്ടെന്നും നിരീക്ഷിച്ചു. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രമല്ല…

Read More

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല- സുപ്രീംകോടതി

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല- സുപ്രീംകോടതി ന്യൂഡൽഹി: വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രമല്ല സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇങ്ങനെ പ്രസ്താവിച്ചത്. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം എങ്ങിനെയാണ് സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമായി കാണാൻ കഴിയുകയെന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തമുണ്ടെന്നും നിരീക്ഷിച്ചു.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497–ാം വകുപ്പ് പ്രകാരം വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കെതിരെ മാത്രമേ കേസെടുക്കാൻ പറ്റുകയുള്ളു. എന്നാൽ ഇത് ഭരണഘടനാവിരുദ്ധമാണെന്നും, സ്ത്രീകൾക്ക് ഇക്കാര്യത്തിലും തുല്യത ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സ്ത്രീയുടെ അധികാരി ഭർത്താവല്ലെന്നും എല്ലാ കാര്യങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണുള്ളതെന്നും വിവാഹേതരബന്ധത്തിൽ സമൂഹത്തിന്റെ ചൊല്പടിക്കൊത്ത് നടക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ജസ്റ്റിസ് ആർ‍.എഫ്. നരിമാൻ പറഞ്ഞു. എന്നാൽ ഒരു വ്യക്തിയെ വിവാഹമോചനത്തിലേക്കോ, ആത്മഹത്യയിലേക്കോ നയിക്കുന്ന…

Read More

സിസ്റ്റർ ലൂസിക്കെതിരെ സഭാ നടപടി; ശക്തമായ പിൻതുണയുമായി കുടുംബം

സിസ്റ്റർ ലൂസിക്കെതിരെ സഭാനടപടി; ശക്തമായ പിൻതുണയുമായി കുടുംബം l action aganist sister lucy kalappurakkal

സിസ്റ്റർ ലൂസിക്കെതിരെ സഭാനടപടി; ശക്തമായ പിൻതുണയുമായി കുടുംബം കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസിയോട് ഇടവകപ്രവർത്തങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് മാനന്തവാടി രൂപത ആവശ്യപ്പെട്ടു. എന്ത് കാരണത്താലാണ് തനിക്കെതിരെ ഇങ്ങനെയൊരു നടപടിഎടുത്തതെന്ന് അറിയില്ലെന്നും കാരണം സഭ വ്യക്തമാക്കണമെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. സിസ്റ്റർ ലൂസിക്ക് ശക്തമായ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. സഭയുടെ ഇത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും, വേണ്ടിവന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും വീട്ടുകാർ അറിയിച്ചു. പുറത്താക്കൽ നടപടിയെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ വീട്ടിലെത്താനിരുന്ന മദർ സുപ്പീരിയറടക്കമുള്ള സഭാപ്രതിനിധികളോട് ഇക്കാര്യം പറഞ് ഇങ്ങോട്ട് വരേണ്ടെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. അധ്യാപകജോലിയിൽ നിന്ന് വിരമിക്കാനിരിക്കെ സഭയിൽ നിന്നും പുറത്താക്കാനുള്ള ഈ നീക്കത്തെ അവസാനം വരെ ചെറുക്കുമെന്നും കാസർക്കോട് ബൈഡൂർ ഇടവകയിൽപ്പെട്ട കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സമൂഹമാധ്യമങ്ങളിൽ സഭയ്ക്കെതിരെ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറ് മേടിച്ചു, സഭാവസ്ത്രം ധരിക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്തു തുടങ്ങിയ കുറ്റങ്ങളാണ് സിസ്റ്റർ…

Read More

വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുന്നതിനു പകരം ഇനിമുതൽ ഡിജിലോക്കർ മതി

വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുന്നതിനു പകരം ഇനിമുതൽ ഡിജിലോക്കർ മതി കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ഇനി യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഡിജിലോക്കര്‍, എം പരിവാഹൻ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ ഇനി മുതൽ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവിൽ വന്നതിന്‍റെ ഭാഗമായി ഡിജിലോക്കറിലെ രേഖകള്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലാര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. വാഹന ഉടമ ഡ്രൈവര്‍ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറൻസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനയ്ക്കായി നല്‍കണമെന്നാണ് മോട്ടോര്‍ വാഹന നിയമം 1998, കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പറയുന്നത്. എന്നാൽ ഐടി ആക്ട് പ്രകാരം മൊബൈലിൽ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ പതിപ്പുകള്‍ പരിശോധനാസമയത്ത് കാണിച്ചാൽ മതി. ഇതുസംബന്ധിച്ച അറിയിപ്പ് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക്…

Read More