മലപ്പുറത്ത് വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

മലപ്പുറത്ത് വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു l 4 inmates death old age home thavanoor malappuram

മലപ്പുറത്ത് വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു മലപ്പുറം: മലപ്പുറത്ത് സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാലു അന്തേവാസികള്‍ മരിച്ചു. മലപ്പുറം തവനൂരില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികളാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. വേലായുധന്‍, ശ്രീദേവിയമ്മ, കൃഷ്ണമോഹന്‍, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വൃദ്ധസദനത്തില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

Read More

കൈ വിരലിലും കൈ; വീഡിയോ കാണാം

കൈ വിരലിലും കൈ; വീഡിയോ കാണാം l varity nail art nail sunny

കൈ വിരലിലും കൈ; വീഡിയോ കാണാം നെയില്‍ പോളിഷോ മറ്റ് വസ്തുക്കള്‍ ഉപയോഗിച്ചോ നഖത്തിൽ ചെറിയ അലങ്കാരപ്പണികള്‍ ചെയ്യുന്നത് ഇപ്പോഴുള്ള ട്രെൻഡാണ്. കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ‘നെയില്‍ സണ്ണി’ എന്ന ‘നെയില്‍ ആര്‍ട്ട്’ സംഘം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കയ്യിലെ ഓരോ നഖത്തിനും മുകളിലായി അഞ്ച് വിരലുകളുള്ള ഒരു കൈ കൃത്രിമമായി നിർമ്മിക്കുന്നതാണ് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

Read More

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍ l jacob vakkancherry arrested

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍ എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരി അറസ്റ്റില്‍. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ഇയാളെ കൊച്ചി ചമ്പക്കരയില്‍ സ്ഥാപനത്തില്‍ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പരാതിയിലാണ് പൊലീസ് നടപടി. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ളിന്‍ ഉപയോഗത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കടുത്ത നടപടികള്‍ വേണമെന്ന മുറവിളികള്‍ ശക്തമായിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

Read More

വാട്സാപ്പിറ്റിസ്, ടെക്സ്റ്റ് നെക്ക് എന്നീ രോഗങ്ങളെ കൂടുതലായി അറിയാം

വാട്സാപ്പിറ്റിസ്, ടെക്സ്റ്റ് നെക്ക് എന്നീ രോഗങ്ങളെ കൂടുതലായി അറിയാം l whatsappitis and text neck disease

വാട്സാപ്പിറ്റിസ്, ടെക്സ്റ്റ് നെക്ക് എന്നീ രോഗങ്ങളെ കൂടുതലായി അറിയാം സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗമാണ് വാട്‌സാപ്പിറ്റിസ് എന്ന പുതിയ രോഗത്തിന് കാരണമാകുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ടൈപ്പ് ചെയ്യുന്നതിലൂടെ കൈത്തണ്ടയെയും തള്ളവിരലിനെയുമാണ് അസുഖം പ്രധാനമായും ബാധിക്കുന്നത്. കൈകള്‍ക്ക് മാത്രമല്ല, കഴുത്തിനു ദോഷം ചെയ്യുന്നതാണ് അമിതമായ ഫോൺ ഉപയോഗം. ഫോണിലേക്ക് തല താഴ്ത്തിയിരിക്കുന്നത് കഴുത്തെല്ലിനും പേശികളെയും ബാധിക്കുന്ന ടെക്സ്റ്റ് നെക്ക് ആസുഖത്തിനും കാരണമാകുന്നു. സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം കൈകള്‍ക്ക് ഉണ്ടാകുന്ന മറ്റൊരു അസുഖമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രം.വാര്‍ധക്യസഹജമായാണ് ഇത്തരം അസുഖങ്ങള്‍ സാധാരണയായി കാണുന്നത്. എന്നാല്‍ സ്മാര്‍ട്ടഫോണിന്റെ വരവോടെ കൗമാരക്കാരടക്കം ചെറുപ്പക്കാരിലാണ് ഇത്തരം അസുഖങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്.

Read More

സംസ്ഥാനം എലിപ്പനി ഭീതിയില്‍; 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു, 57 പേര്‍ മരിച്ചു

സംസ്ഥാനം എലിപ്പനി ഭീതിയില്‍; 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു, 57 പേര്‍ മരിച്ചു l samsthaanam elippani bheeshaniyil

സംസ്ഥാനം എലിപ്പനി ഭീതിയില്‍; 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു, 57 പേര്‍ മരിച്ചു പ്രളയഭീതിക്ക് പിന്നാലെ സംസ്ഥാനം എലിപ്പനി ഭീതിയില്‍. ഇതുവരെ 57 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുകയാണ്. പകര്‍ച്ചാവ്യാധിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ 57 മരണങ്ങള്‍ ഉണ്ടായി. ഇതില്‍ 10 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. 47 മരണങ്ങള്‍ എലിപ്പനിയുടെ ലക്ഷണങ്ങളോടെയാണ്. ചികിത്സ തേടിയ 1016 പേരില്‍ 297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 719 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്റ വിതരണത്തിന് പുറമെ കൂടുതല്‍ താത്കാലിക ആശുപത്രികളും സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ലക്ഷണങ്ങള്‍…

Read More

ഇത് ഉപയോഗിച്ചാല്‍ വെള്ളം ഖരരൂപത്തിലാക്കാം; ചൂല് കൊണ്ട് അടിച്ചുവാരിക്കളയുകയും ചെയ്യാം

ഇത് ഉപയോഗിച്ചാല്‍ വെള്ളം ഖരരൂപത്തിലാക്കാം; ചൂല് കൊണ്ട് അടിച്ചുവാരിക്കളയുകയും ചെയ്യാം പ്രളയദുരന്തത്തില്‍ നിന്നും കരകയറിയ കേരളം ഇനി പ്രധാന വെല്ലുവിളി നേരിടുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളാണ്. വളരെ എളുപ്പത്തില്‍ വീട്ടില്‍ നിന്നും വെള്ളം കളയാനുള്ള മാര്‍ഗമാണ് സോഡിയം പോളി അക്രിലേറ്റിന്റെ ഉപയോഗം. വളരെ ചെലവ് കുറഞ്ഞതും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതുമായ വിദ്യയാണിത്. സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വെള്ളം പരല്‍ രൂപത്തില്‍ കട്ടകള്‍ ആയി മാറും. ഇത് ചൂലുകൊണ്ടു അടിച്ചുവാരിക്കളയാം. ഇതിൽ അല്‍പ്പം അയോഡിന്‍ ചേര്‍ത്താല്‍ തിരിച്ചു വെള്ളം ആവുകയും ചെയ്യും. സോഡിയം പോളി അക്രിലേറ്റിന് അതിന്റെ അളവിന്റെ1000 ഇരട്ടി വരെ വെള്ളത്തെ വലിച്ചെടുക്കാന്‍ ഉള്ള കഴിവുണ്ട്. വീടിന്റെ തറ ഉണക്കിയെടുക്കാന്‍ ഇത്രയും എളുപ്പമായ മറ്റൊന്നില്ല. ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് കിട്ടുന്ന എല്ലാ കടകളിലും ലഭിക്കും. കിലോ 105 രൂപ മുതല്‍…

Read More

വീടിന്റെ രണ്ടാം നില വരെ വെള്ളം കയറി ; കലാഭവന്‍ മണിയുടെ കുടുംബം ടെറസ്സില്‍ കുടുങ്ങിയത് 3 ദിവസം

വീടിന്റെ രണ്ടാം നില വരെ വെള്ളം കയറി ; കലാഭവന്‍ മണിയുടെ കുടുംബം ടെറസ്സില്‍ കുടുങ്ങിയത് 3 ദിവസം l kerala floods effected kalabhavan mani's family l Rashtrabhumi

വീടിന്റെ രണ്ടാം നില വരെ വെള്ളം കയറി ; കലാഭവന്‍ മണിയുടെ കുടുംബം ടെറസ്സില്‍ കുടുങ്ങിയത് 3 ദിവസം : കലാഭവന്‍ മണിയുടെ ഭാര്യ പ്രളയക്കെടുതിയില്‍ ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിക്കഴിയുകയായിരുന്നു നടന്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകളും. മൂന്ന് ദിവസമാണ് ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിച്ച് കൂട്ടിയത്. ഒടുവില്‍ ബോട്ടിലെത്തിയാണ് രക്ഷിച്ചതെന്നും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലവരോടും നന്ദി പറയുന്നുവെന്നും കലാഭവന്‍ മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും പറഞ്ഞു. പ്രളയത്തിന്റെ അനുഭവത്തെ കുറിച്ച് നിമ്മി പറഞ്ഞതിങ്ങനെ… ആദ്യ ദിവസം റോഡില്‍ ഒട്ടുംതന്നെ വെള്ളം കയറിയിട്ടില്ലായിരുന്നു. മാത്രമല്ല ഇത്രയും വലിയ ദുരന്തം വരുമെന്ന് ചിന്തിച്ചില്ല. രാത്രിയായപ്പോള്‍ വീട്ടിനുള്ളിലേയ്ക്ക് വെള്ളം കയറാന്‍ തുടങ്ങി. കയ്യില്‍ കിട്ടിയ അത്യാവശ്യ സാധനങ്ങളുമായി ഞങ്ങള്‍ എല്ലാവരും മുകളിലത്തെ നിലയിലേയ്ക്ക് കയറി. വെള്ളമൊന്നും എടുക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. വെള്ളവും ഭക്ഷണവും ഇല്ലാതെ മൂന്നുദിവസം…

Read More

മല്ലികാ സുകുമാരന്‍ ചെമ്പിൽ ഇരുന്നുപോയ ചിത്രത്തിന് പിന്നിലെ കഥ ഇതാണ്

മല്ലികാ സുകുമാരന്‍ ചെമ്പിൽ ഇരുന്നുപോയ ചിത്രത്തിന് പിന്നിലെ കഥ ഇതാണ് l mallika sukumaran chembil rakshapetta kadha l Rashtrabhumi

മല്ലികാ സുകുമാരന്‍ ചെമ്പിൽ ഇരുന്നുപോയ ചിത്രത്തിന് പിന്നിലെ കഥ ഇതാണ് കൊച്ചി: പ്രളയക്കെടുതിയുടെ ചിത്രങ്ങൾക്കൊപ്പം ഒരു ചിത്രമായിരുന്നു നടന്മാരായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയും നടിയുമായ മല്ലിക സുകുമാരനെ ചെമ്പിലിരുത്തി വെള്ളത്തിലൂടെ കൊണ്ട് പോകുന്ന ചിത്രവും വളരെ ശ്രദ്ധേയമായിരുന്നു. വെള്ളപ്പൊക്കത്തില്‍ വീട് മുങ്ങിപ്പോയതിനെ തുടര്‍ന്ന് മല്ലികയെ രക്ഷപ്പെടുത്തുന്നു എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. എന്നാൽ സത്യകഥ ഇതല്ല. നടന്ന സംഭവത്തെ കുറിച്ച് മല്ലിക വെളിപ്പെടുത്തിയതിങ്ങനെ… എല്ലാവരും ക്ഷമിക്കണം. അമേരിക്ക മുതലുള്ള സ്ഥലങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി എഴുതി കൈ വേദനിക്കുന്നു. ഞങ്ങളുടെ വീട്ടില്‍ വെള്ളം കയറിയത് ഈ വെള്ളമല്ല. റോഡിലൊക്കെ നിറച്ചും വെള്ളമായിരുന്നു. വീടിന്റെ പോര്‍ട്ടിക്കോ വരെ വെള്ളമെത്തിയിരുന്നു. റോഡില്‍ നിന്ന് കുറച്ച് പൊങ്ങിയാണ് വീടിരിക്കുന്നത്. വീടിന് അകത്ത് മീനുളള ഒരു വാട്ടര്‍ ബോഡിയുണ്ട്. ഓണത്തിന് മക്കളും കൊച്ചുമക്കളും വരുമെന്ന് പറഞ്ഞപ്പോള്‍ അതിലെ വെള്ളം വറ്റിച്ച് കഴുകിയിട്ടിരുന്നു. അതിന്റെ…

Read More

കര്‍ണ്ണാടകത്തിലും മഴക്കെടുതി ; കുടകിൽ വൻ നാശം

കര്‍ണ്ണാടകത്തിലും മഴക്കെടുതി ; കുടകിൽ വൻ നാശം മടിക്കേരി: കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കുടകിലും മഴ നാശം വിതച്ചു. കനത്ത മണ്ണിടിച്ചിലാണ് കുടകിന്റെ ചില പ്രദേശങ്ങളിലുണ്ടായത്. റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. 4500ലധികം പേരെ സൈന്യവും ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചു. 41 ക്യാമ്പുകളാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. പലയിടത്തായി ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. കുടകില്‍ എട്ട് പേരാണ് മഴക്കെടുതിയില്‍ മരിച്ചതെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഓഫീസ് പ്രതികരിച്ചു. പല ക്യാമ്പുകളിലും ആളുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ക്യാമ്പിലേക്ക് സഹായങ്ങളെത്തിക്കമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. വസ്ത്രം, മഴക്കോട്ടുകള്‍, അടുക്കള പാത്രങ്ങള്‍ എന്നിവയാണ് വേണ്ടതെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലെത്തിയെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 123 കിലോമീറ്റര്‍ ദൂരത്തില്‍ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് നിര്‍ത്തിവച്ചിരുന്ന കുടക് വഴി കേരളത്തിലേക്കുള്ള സര്‍വീസ് കര്‍ണാടക ആര്‍ടിസി ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്.

Read More

ദുരന്തമായി മന്ത്രി ; ദുരിതാശ്വാസ പ്രത്യേക ചുമതലയുള്ള മന്ത്രി രാജു ജര്‍മ്മനിയില്‍ നിന്നും തിരിച്ചെത്തി

ദുരന്തമായി മന്ത്രി ; ദുരിതാശ്വാസ പ്രത്യേക ചുമതലയുള്ള മന്ത്രി രാജു ജര്‍മ്മനിയില്‍ നിന്നും തിരിച്ചെത്തി l duranthamaayi manthry k raju l Rashtrabhumi

ദുരന്തമായി മന്ത്രി ; ദുരിതാശ്വാസ പ്രത്യേക ചുമതലയുള്ള മന്ത്രി രാജു ജര്‍മ്മനിയില്‍ നിന്നും തിരിച്ചെത്തി തിരുവനന്തപുരം: കേരളം ദുരന്തത്തിന്റെ നാളുകളിലൂടെ കടന്നു പോയപ്പോൾ അതിനെയൊക്കെ നിസ്സാരമായി കണ്ടു കൊണ്ട് മന്ത്രി കെ രാജു ജര്‍മനിയിലേക്ക് യാത്ര പോയത് ഈ ദിവസങ്ങളിൽ ഭരണതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ കേന്ദ്ര നേതൃത്വവും സിപിഐ സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി ചെയ്ത കാര്യം കടന്നുപോയെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. അതേസമയം ശാസന മതിയെന്ന നിലപാടിലാണ് സിപിഐ. കോട്ടയത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കെ പാര്‍ട്ടിയെ പോലും അറിയിക്കാതെയാണ് മന്ത്രി ജര്‍മനിയിലേക്ക് പറന്നത്. ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി ഓഗസ്റ്റ് 16ന് ജര്‍മനിയിലേക്ക് പോയത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു. ഇതിനിടെയായിരുന്നു രാജുവിന്റെ വിദേശ യാത്ര. കടന്നുപോകുന്നത്. നാട്ടുകാരും സൈന്യവും സര്‍ക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്.…

Read More